Wednesday, November 17, 2010

പുത്ര ബലി: ഇതും ത്യാഗമല്ലേ?

മ്യാന്‍മറില്‍ ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന്‍ ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന്‍ തന്നെയാവട്ടെ.
തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്‍റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.

4 comments:

  1. അറസ്റ്റു ചെയ്തത് തന്നെ ശരി...അല്ലങ്കില്‍ ആ പാവം മകനെ അയാള്‍ കൊലക്കത്തിക്ക് ഇരയാക്കിയേനെ..

    എബ്രഹാം പ്രവാചകന്‍ പുത്രാ ബലി നടത്താന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ആടിനെ ഇറക്കികൊടുത്ത കഥകള്‍ അയാള്‍ കേട്ടിരിക്കും..?

    രണ്ടും കൂട്ടി കുഴക്കേണ്ടതില്ല ..

    ബലി പെരുന്നാള്‍ ആശംസകള്‍ !

    ReplyDelete
  2. ബാംഗ്ലൂരിലാണെന്ന് തോന്നുന്നു കഴിഞ്ഞദിവസം അച്ഛൻ മകനെ നരബലിക്കായി കഴുത്ത് വരെ മണ്ണിൽ കുഴിച്ചിട്ടിരുന്നത് കണ്ട നാട്ടുകാർ രക്ഷപെടുത്തിയതായി പത്രത്തിൽ കണ്ടിരുന്നു

    ReplyDelete
  3. ഈ പോസ്റ്റ്‌ ഞാന്‍ സി കെ ലത്തീഫിന്റെ ബ്ലോഗില്‍ കമ്മെന്റിയപ്പോള്‍ കിട്ടിയ മറുപടി താഴെ.

    CKLatheef പറഞ്ഞു...

    " >>> മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല.<<<

    മനോരോഗാശുപത്രിയാലാക്കിയത് എന്തുകൊണ്ടാണ് എന്ന് എനിക്കും താങ്കളുടെ വിവരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തെ കൊലശ്രമത്തിന് ജയിലടക്കുകയായിരുന്നു വേണ്ടിയിരുന്നത്.

    മനുഷ്യന്‍ കേവലമൊരു ജന്തുവാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ചിലകാര്യങ്ങള്‍ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയാതെ പോകും. മനുഷ്യന്‍ എന്നത് ശരീരവും ആത്മാവും ചിന്തയും വികാര വിചാരങ്ങളും ഒത്തുചേര്‍ന്ന ദൈവത്തിന്റെ ഒരു വിശിഷ്ട സൃഷ്ടിയാണ് എന്ന് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ക്കും. അതില്‍ പെട്ടതാണ് ബലിപെരുന്നാളിലെ ത്യാഗത്തിന്റെ സ്മരണയും........................"

    ഇതിനു ഞാന്‍ ഇങ്ങനെയൊരു മറുപടി കൊടുത്തെങ്കിലും എന്ത് കൊണ്ടോ ലതീഫ്‌ അത് ഡിലീറ്റ് ചെയ്തു. എന്റെ കമന്റ്‌ ചുവടെ.

    1. "കൊലക്കുറ്റത്തിനു ശിക്ഷിക്കെണ്ടതായിരുന്നു."
    ആരെ? ഇബ്രാഹിം നബിയെയോ?

    2. "മനുഷ്യന്‍ കേവലമൊരു ജന്തുവാണെന്ന് മനസ്സിലാക്കുന്നവര്‍ക്ക് ചിലകാര്യങ്ങള്‍ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയാതെ പോകും"
    ഏത് കാര്യം? സന്യാസിയുടെ കാര്യമോ?

    ReplyDelete
  4. ഒരാളുടെ, അതും ജീവിതം എല്ലാ അർത്ഥത്തിലും എത്രയോ ബാക്കിയുള്ള ഒരാളുടെ, ജീവന്റെ കാര്യത്തിൽ മറ്റൊരാൾക്ക്‌ എങ്ങിനെയാണ്‌ തീരുമാനമെടുക്കാൻ അധികാരമുണ്ടാവുക, അത്‌ സ്വന്തം അച്ഛനാണെങ്കിൽ പോലും? (ഈയൊരു ചോദ്യം ഞാൻ മുൻപൊരിക്കൽ മറ്റൊരു ബ്ലോഗിൽ ചോദിച്ചിട്ടുള്ളതാണ്‌, ഉത്തരം കിട്ടിയില്ല)
    മകനെപ്പോലും വെറും സ്വകാര്യസ്വത്തിനെപ്പോലെ കാണുന്ന, മകന്റെയായാലും, വ്യക്തിസ്വാതന്ത്ര്യത്തിന്‌ വലിയ വിലയൊന്നും കൽപിക്കാത്ത ഒരാൾക്ക്‌ മാത്രമേ ഇത്തരത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടാവൂ.

    അബ്രഹാമിന്റെ കാലഘട്ടത്തിൽ എന്ത്‌ മഹത്വം ഇതിന്‌ കൽപിച്ചാലും ഇന്നത്തെ ചിന്താഗതിയനുസരിച്ച്‌ ഇത്‌ ത്യാഗമല്ല, നരഹത്യയാണ്‌. ഇന്നതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്‌ കഷ്ടമാണ്‌.

    ReplyDelete